ഡാർക്ക് ഹ്യൂമർ ജോണറിലെത്തുന്ന പുതിയ ചിത്രം ‘ഇ.ഡി’ (എക്സ്ട്രാ ഡീസന്റ്) ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തുന്നു. അരങ്ങേറ്റ സംവിധായകൻ ആമിർ പള്ളിക്കൽ ഒരുക്കുന്ന ചിത്രം ഡിസംബർ 20-നാണ് തിയേറ്ററുകളിലെത്തുക.
പ്രമുഖ നിർമാണ കമ്പനികളായ മാജിക് ഫ്രയിംസും വിലാസിനി സിനിമാസും സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ആഷിഫ് കക്കോടിയാണ്. മലയാള സിനിമയിലെ മികച്ച നടീനടന്മാരെ ഉൾപ്പെടുത്തി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, ഗ്രേസ് ആന്റണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിനയപ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, ദിൽന പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നു.
മൂകാംബിക, പാലക്കാട്, കൊച്ചി എന്നീ മനോഹര ലൊക്കേഷനുകളിൽ ചിത്രീകരിച്ചിരിക്കുന്ന ‘ഇ.ഡി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാരോൺ ശ്രീനിവാസാണ്. അങ്കിത് മേനോൻ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രീജിത്ത് സാരംഗ് നിർവഹിക്കുന്നു. അരവിന്ദ് വിശ്വനാഥൻ കലാസംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സമീറാ സനീഷ് ഒരുക്കുന്നു.
ജസ്റ്റിൻ സ്റ്റീഫൻ കോ-പ്രൊഡ്യൂസറായും സന്തോഷ് കൃഷ്ണൻ ലൈൻ പ്രൊഡ്യൂസറായും പ്രവർത്തിക്കുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി നവീൻ പി തോമസും ഉണ്ണി രവിയും പ്രവർത്തിക്കുന്നു. വിനായക് ശശികുമാർ, സുഹൈൽ കോയ, മുത്തു എന്നിവർ ഗാനരചന നിർവഹിക്കുന്ന ചിത്രത്തിന്റെ വിതരണം മാജിക് ഫ്രെയിംസ് റിലീസ് നിർവഹിക്കുന്നു.
English Summary: