Guruvayoor Ambalanadayil OTT: ‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത് ബേസിൽ ജോസഫും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ഗുരുവായൂരമ്പല നടയിൽ’.
ബേസിൽ അവതരിപ്പിക്കുന്ന വിനു രാമചന്ദ്രൻ്റെ വിവാഹത്തെ ചുറ്റിപ്പറ്റിയുള്ള ഈ ചിത്രം കോമഡിക്ക് പ്രാധാന്യം നൽകുന്നു. വിനു കല്യാണത്തിനായി ഗൾഫിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതും തുടർന്നുണ്ടാകുന്ന അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കീഴിൽ സുപ്രിയ മേനോനും ഇഫോർ എൻ്റർടെയ്ൻമെൻ്റിന് കീഴിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവരാണ് ചിത്രം നിർമ്മിച്ചത്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിന് ശേഷം ദീപു പ്രദീപിൻ്റെ രചനയിൽ ഒരുങ്ങിയ ചിത്രമാണ് ഗുരുവായൂരമ്പലനടയിൽ. നിഖില വിമലും അനശ്വര രാജനുമാണ് നായികമാർ. തമിഴ് നടൻ യോഗി ബാബു, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു. ഇവരാണ് ചിത്രത്തിൻ്റെ ബാക്കി അഭിനേതാക്കള്‍. ഛായാഗ്രഹണം: നീരജ് രവി, എഡിറ്റർ ജോൺകുട്ടി, സംഗീതം: അങ്കിത് മേനോൻ.
ജൂൺ 27 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഗുരുവായൂരമ്പല നടേൽ സ്ട്രീം ചെയ്യും.