യഷ്- ഗീതു മോഹന്‍ദാസ് ചിത്രം ടോ​ക്സി​ക്കി​ന്‍റെ നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്

KGF Starr Yashs Toxic Film Shoot Sparks Deforestation Controversy

നടൻ യഷിൻ്റെ കന്നഡ ചിത്രം ടോക്സിസിറ്റിയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരം മുറിച്ചതിന് നിർമ്മാതാവ് ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു.

നടി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക് എന്ന ചിത്രത്തിന് വേണ്ടി ജാലഹള്ളി എച്ച്എംടിയിലെ 599 ഏക്കർ പൈൻ തോട്ടത്തിലെ നൂറിലധികം മരങ്ങൾ വെട്ടിമാറ്റിയതിനെതിരെയാണ് കേസ്.ചിത്രത്തിൻ്റെ നിർമ്മാതാക്കളായ കെവിഎൻ മാസ്റ്റർ മൈൻഡ് ക്രിയേഷൻസ്, എച്ച്എംടി മാനേജിങ് ഡയറക്ടർ എന്നിവർക്കെതിരെയാണ് കേസ്.

ചിത്രീകരണം എച്ച്‌എംടിയുടെ അനുമതിയോടെയാണ്. സംരക്ഷിത വനഭൂമിയായി നിശ്ചയിച്ചിരുന്ന പീനിയ പ്ലാൻ്റേഷൻ പുനഃപരിശോധന നടത്താതെ പൊതുമേഖലാ സ്ഥാപനത്തിന് (എച്ച്എംടി) കൈമാറിയതും മരം മുറിക്കുന്നത് നിയമവിരുദ്ധമാക്കുന്നതുമാണ് വനംവകുപ്പിൻ്റെ നടപടികളുടെ അടിസ്ഥാനം.

കെജിഎഫ് 2ന് ശേഷം യാഷ് നായകനാകുന്ന ടോക്സിക് 2025 ഏപ്രിലിൽ തിയേറ്ററുകളിലെത്തും.

English Summary:

KGF Star Yash Toxic Film Shoot Sparks Deforestation Controversy