മലയാള സിനിമയിലെ ഒരു പ്രതിഭാശാലിയായ നടൻ ആയിരുന്ന മേഘനാഥൻ്റെ അപ്രതീക്ഷിതമായ വിയോഗം മലയാളികളെ ഞെട്ടിച്ചിരിക്കുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമാണ് മരണത്തിന് കാരണം. അദ്ദേഹത്തിന് 60 വയസായിരുന്നു.
നടൻ ബാലൻ കെ. നായരുടെ മകനായ മേഘനാഥൻ, തന്റെ അഭിനയ പ്രതിഭ കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരനായിരുന്നു. 1983 ൽ പുറത്തിറങ്ങിയ അസ്ത്രം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. തുടർന്ന് പഞ്ചാഗ്നി, ചമയം, രാജധാനി തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി.
വില്ലനായും കഥാപാത്രങ്ങളായും മേഘനാഥൻ അവതരിപ്പിച്ച ഓരോ വേഷവും പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയിരുന്നു. സിനിമകൾക്കൊപ്പം നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
പ്രധാന ചിത്രങ്ങൾ: അസ്ത്രം, പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകൻ, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ഉത്തമൻ, ആക്ഷൻ ഹീറോ ബിജു.
English Summary: