അവസാന മിഷൻ; മിഷൻ ഇംപോസിബിൾ: ദ് ഫൈനൽ റെക്കണിങ് ടീസർ പുറത്തിറങ്ങി

Mission Impossible The Final Reckoning teaser trailer

മിഷൻ ഇംപോസിബിൾ: ദി ഫൈനൽ റെക്കണിംഗിൻ്റെ ടീസർ പുറത്തിറങ്ങി. കഴിഞ്ഞ വർഷത്തെ മിഷൻ ഇംപോസിബിൾ: ഡെഡ് റെക്കണിംഗിൻ്റെ തുടർച്ചയാണ് ഈ ചിത്രം. ടോം ക്രൂസ്, ഹെയ്‌ലി അറ്റ്‌വെൽ, വിൻ റെംസ്, സൈമൺ പെഗ്, വനേസ കിർബി, ഹെൻറി സെർണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

ക്രിസ്റ്റഫർ മക്വയർ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ക്രിസ്റ്റോഫിനൊപ്പം ടോം ക്രൂസും ചേർന്നാണ്.

പാരാമൗണ്ട് പിക്‌ചേഴ്‌സ് വിതരണത്തിനെക്കുന്ന ചിത്രം അടുത്ത വർഷം മെയ് 23 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

English Summary:

Mission Impossible The Final Reckoning teaser trailer