ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖ നടി നയൻതാര തന്റെ ജന്മദിനത്തിൽ ആരാധകർക്ക് അവിസ്മരണീയമായ സമ്മാനം നൽകി. ‘റക്കായി’ എന്ന പുതിയ ചിത്രത്തിന്റെ ആവേശകരമായ ടീസർ ആണ് താരം പുറത്തുവിട്ടത്. ‘ഷി ഡിക്ലയേഴ്സ് വാർ’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങുന്ന ഈ ചിത്രത്തിൽ, വ്യത്യസ്തമായ ഒരു വേഷത്തിലാണ് നയൻതാര പ്രത്യക്ഷപ്പെടുന്നത്. അരിവാൾ കൊണ്ടുള്ള പോരാട്ട രംഗങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്ന ടീസർ, ഈ സിനിമ ഒരു പീരിയഡ് ആക്ഷൻ ചിത്രമാകുമെന്ന് വ്യക്തമാക്കുന്നു.
പ്രശസ്ത സംവിധായകൻ സെന്തിൽ നല്ലസാമി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഡ്രംസ്റ്റിക്സ് പ്രൊഡക്ഷൻസും മൂവി വേഴ്സ് സ്റ്റുഡിയോസും ചേർന്നാണ് നിർമ്മിക്കുന്നത്. സംഗീത സംവിധായകൻ ഗോവിന്ദ് വസന്ത ഈണം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം രാജേന്ദ്രനും എഡിറ്റിങ് പ്രവീൺ ആന്റണിയും നിർവഹിക്കുന്നു.
അതേസമയം, നയൻതാരയുടെ ജീവിതത്തിലെ പ്രധാന മുഹൂർത്തങ്ങൾ പങ്കുവയ്ക്കുന്ന ‘നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ’ എന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് തുടങ്ങി. എന്നാൽ, ഈ ഡോക്യുമെന്ററി വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിലെ ചില രംഗങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചതിനെ ചൊല്ലി നിർമ്മാതാവ് ധനുഷ് 10 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരിക്കുകയാണ്.
ഈ വിഷയത്തിൽ നയൻതാര ധനുഷിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. എന്നാൽ വിവാദ രംഗങ്ങൾ 24 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധനുഷിന്റെ നിയമ സംഘം രംഗത്തുണ്ട്. ഇല്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
English Summary;