പ്രമുഖ സിനിമാ താരങ്ങളായ തമന്ന ഭാട്ടിയയും വിജയ് വർമയും താലി കെട്ടാനൊരുങ്ങുന്നു എന്ന വാർത്തയാണ് സിനിമാലോകത്ത് ചർച്ചയാകുന്നത്. വരുന്ന വർഷാരംഭത്തിൽ വിവാഹം നടക്കുമെന്നാണ് വിവരം. കുടുംബാംഗങ്ങളുടെ സമ്മതത്തോടെ നടക്കുന്ന ചടങ്ങിന്റെ തിയതി അധികം വൈകാതെ പ്രഖ്യാപിക്കപ്പെടും എന്നാണ് അറിയുന്നത്.
ദമ്പതികൾ മുംബൈയിൽ ആഡംബര വസതി കണ്ടെത്താനുള്ള തിരച്ചിലിലാണെന്ന് ആന്ധ്രയിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും വിവാഹത്തിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായും വാർത്തകളുണ്ട്.
‘ലസ്റ്റ് സ്റ്റോറീസ് 2’ എന്ന വെബ് സീരീസിന്റെ സെറ്റിൽ വച്ചാണ് ഇരുവരും പരസ്പരം പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തോളമായി അടുത്ത സുഹൃത്തുക്കളായി കഴിയുന്ന ഇവർ, പലപ്പോഴും മാധ്യമങ്ങളോട് തങ്ങളുടെ പ്രണയബന്ധത്തെക്കുറിച്ച് സൂചനകൾ നൽകിയിരുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണം നൽകിയിരുന്നില്ല.
നടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സിക്കന്ദർ കാ മുഖന്ദർ’ നെറ്റ്ഫ്ലിക്സിൽ റിലീസിനൊരുങ്ങുകയാണ്. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
English Summary: