ആ സംഭവം ഇന്നും ദുഃഖകരമായ കാര്യമാണ്; കഞ്ചാവ് അടിച്ചാണ് അവൻ സംസാരിക്കുന്നതെന്ന് പറയും; ഷൈനിന്റെ അമ്മ

actor shine tom chacko mother talk about his drug case

മലയാള സിനിമയിലെ മുൻനിര യുവതാരങ്ങളിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. സഹായിയായി വെള്ളിത്തിരയിൽ എത്തിയ ഷൈൻ മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഏത് കഥാപാത്രത്തെയും തന്മയത്വത്തോടെ അവതരിപ്പിക്കുന്നതു കൊണ്ടാണ് ഷൈൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. ഇടയ്ക്ക് വന്ന മയക്കുമരുന്ന് കേസൊക്കെ താരത്തെ തളർത്തിയെങ്കിലും അതിൽ നിന്നെല്ലാം ഷൈൻ വന്നുകൊണ്ടിരിക്കയാണ്. ഈ അവസരത്തിൽ തന്റെ മകന്റെ ജയിൽവാസത്തെക്കുറിച്ച് ഷൈനിന്റെ അമ്മയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മയക്കുമരുന്ന് കേസിൽ മകൻ അറസ്റ്റിലായത് ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ അമ്മ. തന്റെ മകന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയുകയും എല്ലാ ദിവസവും ജയിലിലെത്തി അവനെ സന്ദർശിക്കുകയും ചെയ്തിരുന്നതായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

“കുറച്ച് സന്തോഷമുണ്ട്. ഒരുപാട് സങ്കടമുണ്ട്. ഇതിഹാസക്കു ശേഷമുള്ള ചോദ്യമാണ് പ്രശ്നം തന്നെയാണ് ഏറ്റവും വലിയ സങ്കടം. അത് മരണം വരെ വേദനിപ്പിക്കും. അതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. കേസ് ഇപ്പോഴും കോടതിയിൽ നടക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയാണ് അറസ്റ്റ് വിവരം ഞങ്ങൾ അറിഞ്ഞത്. പോലീസുകാർ ഞങ്ങളെ ഒന്ന് വിളിച്ചു പറയുക പോലും ചെയ്തില്ല. ഈ സംഭവം ഞങ്ങളുടെ കുടുംബത്തിന് വലിയ സങ്കടമാണ്.

ആറ് മാസം കഴിഞ്ഞേ അവൻ പുറത്തിറങ്ങുള്ളൂ എന്നാണ് പറഞ്ഞത്. കൊന്നിട്ട് വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും. പക്ഷേ ഇങ്ങനെയൊരു കാര്യത്തിന് കിട്ടില്ലെന്നാണ് വക്കീൽ ഞങ്ങളോട് പറഞ്ഞത്. ദൈവാനുഗ്രഹം കൊണ്ടാണ് ജാമ്യം ലഭിച്ചത്. ചിലർ ഇതിനെ കുറിച്ച് കമന്റുകൾ പറയും. അതൊക്കെ കാണുമ്പോൾ സങ്കടം വരും.” എന്നാണ് സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിൽ ഷൈൻ ടോം ചാക്കോയുടെ അമ്മ പറഞ്ഞത്. ഇനി ജീവിതം ജയിലിലാണെന്ന് കരുതിയ ദിവസങ്ങളായിരുന്നു അതെന്നാണ് ഷൈൻ പറഞ്ഞത്.

കുമാരി സിനിമയിലെ ഷൈനിന്റെ കഥാപാത്രത്തിന് വിമർശനം വന്നിരുന്നു. അവൻ കഞ്ചാവ് അടിച്ചത് കൊണ്ടാണ് ശരിയായി സംസാരിക്കാൻ സാധിക്കാത്തത് എന്നാണ് പറഞ്ഞതെന്നും ഷൈനിന്റെ അച്ഛൻ പറയുന്നു. ഷൈൻ എല്ലാവരോടും അടുക്കുന്ന ആളാണെന്നും വീടിനോടും കുടുംബത്തോടും സ്നേഹമുള്ള മകനാണെന്നും അമ്മ കൂട്ടിച്ചേർത്തു.

Content Highlights: Actor Shine Tom Chacko’s Mother Talks About His Drug Case