മുണ്ടു മടക്കിക്കുത്തി മമ്മുക്ക, തൊട്ടരികിൽ ലാലേട്ടൻ; വൈറൽ ചിത്രം

By വെബ് ഡെസ്ക്

Published On:

Follow Us
Candid photo of Mammootty and Mohanlal became viral

മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് ഫ്രെയിമിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. അമ്മ ഷോ റിഹേഴ്സലിൽ നിന്നുള്ള ചിത്രമെന്ന നിലയിലാണ് ചിത്രം വൈറലാകുന്നത്. മുണ്ട് മടക്കി കുത്തി നിൽക്കുന്ന മമ്മൂട്ടിയുടെ പുറകിൽ മോഹൻലാൽ ഫോൺ ചെയ്യുന്നതാണ് ചിത്രത്തിൽ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കഴിഞ്ഞ ദിവസം മോഹൻലാലും മമ്മൂട്ടിയും ഒരേ ഫ്രെയിമിൽ വന്ന അതുല്യ ചിത്രം ശ്രദ്ധ നേടിയിരുന്നു. ഒരു കൊച്ചുകുട്ടിയോട് സംസാരിക്കുന്ന മോഹൻലാലിനെ നോക്കുന്ന മമ്മൂട്ടിയുടെ ചിത്രം ആയിരുന്നു അത്. ‘എന്താ ബ്രോ മൊടയാണോ’ എന്ന അടിക്കുറിപ്പോടെയാണ് രമേഷ് പിഷാരടി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

രണ്ട് താരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങൾ പ്രേക്ഷകർ എപ്പോഴും ഏറ്റെടുക്കാറുണ്ട്. എന്നാൽ ഈ കാൻഡിഡ് ചിത്രങ്ങൾ ഫ്രെയിമിനെ കൂടുതൽ മനോഹരമാക്കുന്നു. ഇരുവരുടെയും വരാനിരിക്കുന്ന സിനിമകൾക്കായി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.

ജിയോ ബേബിയുടെ കാതൽ, റോബി വർഗീസ് രാജിന്റെ കണ്ണൂർ സ്ക്വാഡ് എന്നിവയാണ് മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളുടെയും ചിത്രീകരണം പൂർത്തിയായി. കാതലിൽ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ്. കണ്ണൂർ ടീമിൽ മമ്മൂട്ടിക്കൊപ്പം അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, റോണി ഡേവിഡ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, ജീത്തു ജോസഫിന്റെ റാം, പൃഥ്വിരാജിന്റെ എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റെ പുതിയ പ്രോജക്ടുകൾ. മലൈക്കോട്ടൈ വാലിബന്റെ റിലീസ് ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാം ചിത്രീകരണം പുരോഗമിക്കുകയാണ്. എമ്പുരാന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

English Summary: Candid photo of Mammootty and Mohanlal became viral.

Join WhatsApp

Join Now

Join Telegram

Join Now