യുവ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടൻ സിദ്ദിഖിനെതിരെ പോലീസ് കേസെടുത്തു. ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ വച്ച് ബലാത്സംഗത്തിനിരയായെന്നാണ് യുവനടിയുടെ മൊഴി. ഐപിസി 376, 506 വകുപ്പുകൾ പ്രകാരമാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇമെയിലിലൂടെയാണ് നടി ഡിജിപിക്ക് പരാതി നൽകിയത്.
2016ൽ തിരുവനന്തപുരത്തെ ഒരു ഹോട്ടലിൽ വച്ച് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് വിളിച്ച് ബലാത്സംഗം ചെയ്തതായി നടി വെളിപ്പെടുത്തി. പിന്നീട് സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചു. പരാതികൾ പ്രത്യേക സമിതിക്ക് കൈമാറും. നേരത്തെ സോഷ്യൽ മീഡിയയിലൂടെ നടി ഇക്കാര്യം ഉന്നയിച്ചിരുന്നു.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ സിദ്ദിഖിൻ്റെ പേര് പറഞ്ഞ് നടി ആരോപണം ആവർത്തിച്ചു. തുടർന്ന് സിദ്ദിഖ് അമ്മയുടെ സെക്രട്ടറി ജനറൽ സ്ഥാനം രാജിവച്ചു. ലൈംഗികാരോപണം ഉന്നയിച്ച രേവതി സമ്പത്തിനെതിരെ നടൻ സിദ്ദിഖ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.
തനിക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നിൽ അജണ്ടയുണ്ടെന്നും പല സമയങ്ങളിൽ വ്യത്യസ്തമായ കുറ്റങ്ങളാണ് ചുമത്തിയതെന്നും സിദ്ദിഖി പരാതിപ്പെട്ടു. ഇതിനിടെയാണ് സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് മാത്രമല്ല സുഹൃത്തുക്കൾക്കും ഇയാളിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞു.