മഞ്ജു വാര്യർ വീണ്ടും തമിഴിലേക്ക്. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ‘മിസ്റ്റർ എക്‌സ്’ എന്ന ആക്ഷൻ എന്റർടെയ്‌നറിലൂടെയാണ് മഞ്ജു തമിഴിലേക്ക് തിരിച്ചെത്തുന്നത്. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്ക് ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണിത്. ആര്യ, ഗൗതം കാർത്തിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിൻസ് ഫിലിംസാണ് നിർമ്മാണം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.
വിഷ്ണു വിശാൽ നായകനായ എഫ്‌ഐആറിന് ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിൽ ചിത്രീകരിക്കും.
ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവ, സംഗീതം ദിപു നൈനാൻ തോമസ്, കലാസംവിധാനം രാജീവ്.