ബോക്‌സ് ഓഫീസ് തൂത്തുവാരാൻ നാളെ മുതല്‍ ‘സലാര്‍’

By വെബ് ഡെസ്ക്

Published On:

Follow Us
Salaar releases on December 22, Prabhas, Prithviraj Sukumaran, Prasanth Neel

പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഹോംബാലെ ഫിലിംസ് ചിത്രം സലാർ ഡിസംബർ 22 ന് റിലീസിന് എത്തുന്നു. പ്രഭാസും പൃഥ്വിരാജും അഭിനയിച്ച ഈ ചിത്രം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

ചിത്രത്തിന്റെ ട്രെയിലർ വൻ ശ്രദ്ധ നേടിയിരുന്നു. KGF1, KGF2 എന്നീ സൂപ്പർ ഹിറ്റുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രം കൂടിയാണ് സലാർ. ഹോംബാലെ ഫിലിംസിന്റെ ഒരു വലിയ പ്രോജക്ടാണ് സലാർ.

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാൽ പറയുന്നത്. വിജയ് കിരഗന്ദറും കെ വി രാമ റാവുവും ചേർന്നാണ് സലാർ നിർമ്മിക്കുന്നത്. പ്രഭാസ് നായകനായ സലാറിൽ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രുതി ഹാസൻ, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രേയ റായ് ശ്രേയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

രവി ബസ്രൂർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് സലാറിനെ കേരളത്തിലെത്തിക്കുന്നത്. ഛായാഗ്രഹണം – ഭുവൻ ഗൗഡ, പ്രൊഡക്ഷൻ ഡിസൈനർ – ടി എൽ വെങ്കിടാചലപതി, ആക്ഷൻ – അൻപരിവ്, വസ്ത്രങ്ങൾ – തോട്ട വിജയ് ഭാസ്കർ, എഡിറ്റിംഗ് – ഉജ്വൽ കുൽക്കർണി, വിഎഫ്എക്സ് – രാഖവ് തമ്മ റെഡ്ഡി. പി.ആർ.ഒ. – മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ബ്രിംഗ്‌ഫോർത്ത് അഡ്വർടൈസിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‌സ്‌ക്യൂറ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

Content Highlights: Salaar releases on December 22, Prabhas, Prithviraj Sukumaran, Prasanth Neel

Join WhatsApp

Join Now

Join Telegram

Join Now