നായകനേക്കാള്‍ കൈയ്യടി വില്ലന്; തമിഴ്‌നാട്ടിലും ട്വിറ്ററിലും ട്രെന്‍ഡിംഗ് ഫഹദ് ഫാസിൽ

Fahadh Faasil hash-tag trending on Twitter after Mamannan movie ott release

മാമന്നൻ തിയേറ്ററിലെത്തിയപ്പോൾ വടിവേലുവിനെ പ്രേക്ഷകർ സ്വീകരിച്ചു. എന്നാൽ ചിത്രം ഒടിടിയിൽ എത്തിയപ്പോൾ നായകനേക്കാൾ കൈയടി ലഭിക്കുന്നത് വില്ലനാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ഭീകരാന്തരീക്ഷത്തിൽ പ്രതിനായകന്റെ വേഷം. സിനിമയെ ഗംഭീരമാക്കാൻ ഫഹദ് തന്റെ കഴിവിന്റെ പരമാവധി ചെയ്തിട്ടുണ്ട്.

സംവിധായകൻ മാരി സെൽവരാജ് എന്താണ് സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ ആഗ്രഹിച്ചത്, അതിന് നേർ വിപരീതമാണ് ഇവിടെ സംഭവിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നത്. കമൽഹാസന്റെ ‘തേവർ മകൻ’ എന്ന ചിത്രത്തെ വിമർശിച്ച മാരി സെൽവരാജിന്റെ പ്രതികരണം തമിഴിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

പുരോഗമന രാഷ്ട്രീയ കാഴ്ചപ്പാടുകളെ അവഗണിച്ച് ജാതി അക്രമങ്ങളെയും ജാതി ആചാരങ്ങളെയും മഹത്വവൽക്കരിക്കുന്ന തേവർ മകൻ പോലൊരു സിനിമ കമൽഹാസൻ ചെയ്തത് എന്തിനാണെന്ന് സംവിധായകൻ ചോദിച്ചു. മാമന്നൻ എന്ന സിനിമ ചെയ്യാൻ കാരണം തേവർ മകനാണെന്നും സംവിധായകൻ പറഞ്ഞു.

കൂടെയുള്ളവർ താൻ വളർത്തുന്ന രാജകൊട്ടാരത്തിലെ നായ്ക്കളെപ്പോലെ തലകുനിച്ചുനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ക്രൂരനായ നേതാവ്. തന്റെ പ്രകടനത്തിലൂടെ ഈ സങ്കീർണ്ണ കഥാപാത്രത്തെ ഫഹദ് മറ്റൊരു തലത്തിലേക്ക് എത്തിച്ചിട്ടുമുണ്ട്.

മാരി സെൽവരാജ് സംവിധാനം ചെയ്ത മാമന്നനിൽ ഫഹദ് അഭിനയിച്ച രത്‌നവേൽ എന്ന കഥാപാത്രത്തെ തമിഴർ ആഘോഷമാക്കുകയാണ്. രത്‌നവേൽ ഒരു ജാതി വെറിയന്റാണെങ്കിലും ചിത്രവുമായി വന്നപ്പോൾ കുറച്ച് മാസ്സ് പരിവേഷവും ക്ലോസപ്പ് ഷോട്ടുകളും കൂടിപ്പോയി. നായകനായി തനിക്കെതിരെ നിന്ന ഉദയനിധിയെ ഫഹദ് അഭിനയിച്ചു അസ്തമിപ്പിച്ചു കളഞ്ഞതും ഒരു കാരണമായി.

English Summary: Fahadh Faasil hash-tag trending on Twitter after Mamannan movie ott release.