സൽമാൻ ഖാനെ കൊല്ലുക എന്നതാണ് ജീവിതലക്ഷ്യം, ശ്രമം തുടരും: ഗോൾഡി ബ്രാർ

By വെബ് ഡെസ്ക്

Published On:

Follow Us
Goldy Brar says his goal is to kill Salman Khan

കാനഡയിൽ കഴിയുന്ന അധോലോക നേതാവ് ഗോൾഡി ബ്രാർ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോൾഡി ബ്രാർ വധഭീഷണി ഉയർത്തിയത്. 1998ൽ കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന സംഭവത്തിൽ ബിഷ്‌ണോയ് വിഭാഗത്തോട് സൽമാൻ മാപ്പ് പറയണമെന്ന് ഗോൾഡി ബ്രാർ ആവശ്യപ്പെടുന്നു. ബിഷ്‌ണോയ് വിഭാഗക്കാർ പവിത്രമായി കരുതുന്ന മൃഗമാണ് കൃഷ്ണമൃഗം.

“സൽമാനെ കൊല്ലുക എന്നത് ജീവിതലക്ഷ്യമാണ്. സൽമാൻ ഖാന് മാപ്പ് നൽകില്ലെന്ന് ലോറൻസ് ബിഷ്‌ണോയ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് സൽമാനെതിരെ മാത്രമല്ല. ജീവിച്ചിരിക്കുന്നിടത്തോളം ശത്രുക്കളോട് പോരാടും. സൽമാൻ തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. ശ്രമം തുടരും. വിജയം വരുമ്പോൾ നിങ്ങൾ അത് തിരിച്ചറിയും” ഗോൾഡി ബ്രാർ പറഞ്ഞു.

നിലവിൽ ജയിലിൽ കഴിയുന്ന നേതാവ് ലോറൻസ് ബിഷ്‌ണോയ് സൽമാൻ ഖാനെ ഉന്നംവച്ചിട്ടുണ്ടെന്ന് നേരത്തെ എൻഐഎയോട് വെളിപ്പെടുത്തിയിരുന്നു. സിദ്ദു മൂസ്വാലയെ കൊന്നത് താനാണെന്ന് ഗോൾഡി ബ്രാറും അഭിമുഖത്തിൽ സമ്മതിച്ചു. “സിദ്ദു മൂസ്വാൾ സ്വാർത്ഥനായിരുന്നു. രാഷ്ട്രീയവും സാമ്പത്തികവുമായ നേട്ടങ്ങൾ അദ്ദേഹം മുതലെടുത്തു. “അവനെ ഒരു പാഠം പഠിപ്പിക്കുക എന്നത് ആവശ്യമായിരുന്നു” ഗോൾഡി ബ്രാർ പറഞ്ഞു.

English Summary: Goldy Brar says his goal is to kill Salman Khan

Join WhatsApp

Join Now

Join Telegram

Join Now