ദുൽഖറിന്റെ ‘കിംഗ് ഓഫ് കോത്ത’യുടെ ടീസർ എത്തി

Dulquer Salmaan new movie King of Kotha teaser released

ദുൽഖർ സൽമാന്റെ ആക്ഷൻ ചിത്രമായ ‘കിംഗ് ഓഫ് കോത്ത’യുടെ ടീസർ എത്തി. ദുൽഖറിന്റെ സ്‌റ്റൈലിങ്ങും ഗംഭീര സംഭാഷണവുമാണ് ടീസറിന്റെ ഹൈലൈറ്റ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

ഡാൻസിംഗ് റോസ് എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഷബീർ കല്ലറയ്ക്കലാണ് കണ്ണനായി എത്തുന്നത്. ഷാഹുൽ ഹസ്സൻ എന്ന പോലീസ് ഓഫീസറായി തമിഴ് നടൻ പ്രസന്ന അഭിനയിക്കുന്നു. താരയായി ഐശ്വര്യ ലക്ഷ്മിയും മഞ്ജുവായി നൈല ഉഷയും വേഷമിടുന്നു. രഞ്ജിത്ത് ആയി ചെമ്പൻ വിനോദും, ടോമിയായി ഗോകുൽ സുരേഷും, ദുൽഖറിന്റെ അച്ഛനായ കൊത്ത രവിയായി ഷമ്മി തിലകനും,  മാലതിയായി ശാന്തി കൃഷ്ണയും, ജിനുവായി ചെന്നൈ ശരനും, റിതുവായി അനിഖ സുരേന്ദ്രനും വേഷമിടുന്നു.

ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചേർന്നാണ് സംഗീതം ഒരുക്കിയത്. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് രാജശേഖറാണ്. ഛായാഗ്രഹണം: നിമിഷ് രവി, രചന: അഭിലാഷ് എൻ. ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, നൃത്തസംവിധാനം: ഷെരീഫ്, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രങ്ങൾ: പ്രവീൺ വർമ, സ്റ്റിൽസ്: ഷുഹൈബ് എസ്.ബി.കെ, പ്രൊഡക്ഷൻ സൂപ്പർവൈസർ: ദീപക് പരമേശ്വരൻ. മ്യൂസിക്: സോണി മ്യൂസിക്, വിതരണം: വേഫെറർ ഫിലിംസ്, പിആർഒ പ്രതീഷ് ശേഖർ. ചിത്രം ഓഗസ്റ്റിൽ പ്രദർശനത്തിനെത്തും.

English Summary: Dulquer Salmaan’s new movie King of Kotha teaser released