തെന്നിന്ത്യൻ നടി തമന്ന അടുത്തിടെ നടൻ വിജയ് വർമ്മയുമായുള്ള പ്രണയം സ്ഥിരീകരിച്ചു. നെറ്റ്ഫ്ലിക്സ് ആന്തോളജി ഫിലിം ലസ്റ്റ് സ്റ്റോറീസ് 2 ന്റെ സെറ്റിൽ വെച്ചാണ് താൻ അടുപ്പത്തിലായതെന്നും ജീവിതത്തിൽ തന്നെ ഒരുപാട് മനസ്സിലാക്കിയ വ്യക്തിയാണ് അദ്ദേഹമെന്നും തമന്ന പറഞ്ഞു. ഇപ്പോഴിതാ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് കൂടുതൽ തുറന്ന് പറഞ്ഞിരിക്കുകയാണ്.
ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് തമന്നയും വിജയ് വർമ്മയും തങ്ങളുടെ ഡേറ്റിംഗ് ജീവിതത്തെക്കുറിച്ച് തുറന്ന് പറഞ്ഞത്. അഭിമുഖത്തിനിടെ, ആദ്യ ഡേറ്റില്‍ തന്നെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യമാണ് താരങ്ങൾക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. ഇല്ലെന്ന് തമന്ന പറഞ്ഞു. വേണം എന്ന് വിജയ് മറുപടി നൽകി.
ബോറടിപ്പിക്കുന്ന ഡേറ്റിന് പോയോ എന്ന ചോദ്യത്തിന്, അങ്ങനെ ചെയ്തുവെന്നായിരുന്നു തമന്നയുടെ മറുപടി. തനിക്ക് സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും വിജയ് പറഞ്ഞു. ഗോവയിലെ പുതുവത്സര ആഘോഷങ്ങൾക്കിടെ തമന്നവിജയ് വർമയുടെ ചുംബനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗോസിപ്പുകൾ നിറയാൻ തുടങ്ങിയത്.
പല പൊതു അവസരങ്ങളിലും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടെങ്കിലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ദിൽജിത് ദോസഞ്ചിന്റെ ഒക്ടോബറിലെ സംഗീതക്കച്ചേരിയിലും നവംബറിലെ ഫാഷൻ ഇവന്റിലും കഴിഞ്ഞ വർഷം രണ്ട് താരങ്ങളും ഒന്നിലധികം തവണ ഒരുമിച്ച് കാണപ്പെട്ടു. പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയതിന് പിന്നാലെ ഇപ്പോൾ വിവാഹത്തെ കുറിച്ചാണ് ആരാധകർ ചർച്ച ചെയ്യുന്നത്.
English Summary: Have sex on the first date? tamannaah and vijay varma with answers.