Kalki 2898 AD:പ്രഭാസ്-നാഗ് അശ്വിൻ കൂട്ടുകെട്ടിലെ ‘കൽക്കി 2898 എ.ഡി.’ പ്രീമിയറിന് ശേഷം മികച്ച പ്രതികരണമാണ് നേടിയത്. ബിസി 3101 മുതൽ എ ഡി 2898 വരെയുള്ള മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ തുടങ്ങി സഹസ്രാബ്ദങ്ങൾ നീളുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. മഹാനടിക്ക് ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രം അപ്പോക്കലിപ്‌റ്റിക്ക് ശേഷമുള്ള കാലഘട്ടത്തിൻ്റെ കഥയാണ് പറയുന്നത്.
അശ്വത്മാവായി എത്തുന്ന അമിതാഭ് ബച്ചനാണ് ചിത്രത്തിൻ്റെ കരുത്ത്. ഭൈരവയായി പ്രഭാസും അഭിനയിക്കുന്നു. ശോഭന, അന്ന ബെൻ തുടങ്ങിയ മലയാളി താരങ്ങൾക്കും മികച്ച പ്രകടനമാണ് നാഗ് നൽകിയത്. സുപ്രീം യാസ്കിൻ എന്ന ക്രൂരനായ വില്ലനെയാണ് കമൽഹാസൻ അവതരിപ്പിക്കുന്നത്.
ദുൽഖർ സൽമാൻ, വിജയ് സേതുപതി, മൃണാൾ താക്കൂർ തുടങ്ങി സൂപ്പർ താരങ്ങളുടെ നീണ്ട നിര തന്നെ അതിഥികളായി എത്തുന്നുണ്ട്.
ഇന്ത്യയിലെ പ്രീ-സെയിൽസ് ബോക്‌സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു, അരങ്ങേറ്റത്തിൽ തന്നെ 120 കോടി രൂപ നേടി. പ്രഭാസ് നായകനായ ചിത്രത്തിൻ്റെ ആദ്യ ദിന ഗ്രോസ് 90-100 കോടി രൂപയാണ്. ഇന്ത്യയിൽ മാത്രം ആദ്യ ദിവസം തന്നെ ചിത്രം 2 മില്യൺ ടിക്കറ്റുകൾ വിറ്റു.
തെലുങ്ക്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ട്രെയിലർ പുറത്തിറങ്ങി. സിനിമാ പ്രേമികളെ തൃപ്തിപ്പെടുത്തുന്നതിനൊപ്പം, എല്ലാ വിഭാഗങ്ങളിലുമുള്ള സിനിമാ പ്രേമികളെയും കൽക്കി ആകർഷിക്കും. സന്തോഷ് നാരായണനാണ് ചിത്രത്തിൻ്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
English Summary: