മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു; ദൃശ്യം 3 അല്ല

mohanlal jeethu joseph announce their next film

മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ട് മോഹൻലാൽ-ജീത്തു ജോസഫ് വീണ്ടും ഒന്നിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ആശിർവാസ് സിനിമയുടെ 33-ാമത്തെ ചിത്രമാണിത്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ ആരംഭിക്കുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രമാണിത്. ദൃശ്യം, ദൃശ്യം 2, ട്വൽത്ത് മാൻ, റാം എന്നിവയാണ് ഇവരുടെ മറ്റ് ചിത്രങ്ങൾ. റാം ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

പുതിയ ചിത്രം പ്രഖ്യാപിച്ചതോടെ ദൃശ്യം 3 ആണോ എന്ന സംശയം ജനങ്ങൾക്ക് ഉണ്ടായിരുന്നു.എന്നാൽ ഈ ചിത്രം ദൃശ്യം 3 ആയിരിക്കില്ലെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.