രാം ചരൺ–ഉപാസന ദമ്പതികൾക്ക് പെൺകുഞ്ഞ് പിറന്നു

ram charan and wife upasana kamini konidela welcome a baby girl

നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കൊനിദേലക്കും പെൺകുഞ്ഞ് പിറന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. പതിനൊന്നാം വിവാഹ വാർഷികത്തോടനുബന്ധിച്ചാണ് രാംചരണിന്റെ ജീവിതത്തിലേക്ക് കൊച്ചു രാജകുമാരിയുടെ വരവ്. ചിരഞ്ജീവി കുടുംബം ആഹ്ലാദത്തിലാണെന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഉപാസന കാമിനേനി ഒരു സംരംഭകയും അപ്പോളോ ഹോസ്പിറ്റൽസ് ശൃംഗാല ചെയർമാൻ പ്രതാപ് റെഡ്ഡിയുടെ ചെറുമകളുമാണ്. 2012 ജൂൺ 14നായിരുന്നു ഇരുവരുടെയും വിവാഹം. അപ്പോളോ ഹോസ്പിറ്റൽസിന്റെ നിലവിലെ വൈസ് പ്രസിഡന്റ് കൂടിയാണ് ഉപാസന.

ശങ്കർ സംവിധാനം ചെയ്യുന്ന ‘ദ ഗെയിം ചേഞ്ചർ’ ആണ് രാം ചരണിന്റെ പുതിയ ചിത്രം. കിയാര അദ്വാനിയാണ് നായിക, ജയറാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.