വീട്ടിൽ പത്തു ജോലിക്കാർ ഉണ്ടെങ്കിലും എല്ലാം അവൾക്ക് തന്നെ ചെയ്യണം; നയൻതാരയെ കുറിച്ച് വിഘ്‌നേഷ് ശിവൻ

Vignesh Shivan talks about Nayanthara

നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വിഘ്‌നേഷും നയൻസും ഇപ്പോൾ മക്കളായ ഉയരിനും ഉലകിനുമൊപ്പം സമയം ചെലവഴിക്കുകയാണ്. നയൻതാരയെ കുറിച്ചുള്ള വിഘ്നേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രദ്ധയാകർഷിക്കുകയാണ്.

തങ്ങളുടെ വീട്ടിൽ 10 ജോലിക്കാരുണ്ടെങ്കിലും എല്ലാം സ്വയം വൃത്തിയാക്കിയ ശേഷമേ നയൻതാര ഉറങ്ങാൻ പോകുന്നുള്ളൂവെന്ന് വിഘ്‌നേഷ് പറയുന്നു. “ചിലപ്പോൾ ഞങ്ങൾ സിനിമ കാണുകയും രാത്രി 12 അല്ലെങ്കിൽ 1 പോലെ ഭക്ഷണം കഴിക്കുകയും ചെയ്യും.”

”ഞാന്‍ കഴിച്ചു കഴിഞ്ഞാല്‍ ആ പാത്രങ്ങളെല്ലാം അവള്‍ തന്നെ വൃത്തിയാക്കി എടുത്തുവച്ചിട്ടേ ഉറങ്ങുകയുള്ളൂ. ഇതൊരു ചെറിയ വിഷയമായിരിക്കാം. വീട്ടില്‍ 10 ജോലിക്കാർ നില്‍ക്കുന്നുണ്ട്. അവരോട് ആരോടെങ്കിലും എണീറ്റ് ജോലി ചെയ്യാന്‍ പറഞ്ഞാല്‍ അവര്‍ ചെയ്യും, പക്ഷേ അവളത് ചെയ്യില്ല. അത് സ്വയം ചെയ്യാൻ ശ്രമിക്കുകയൊള്ളു . അത്തരത്തിലുള്ള നിരവധി ചെറിയ കാര്യങ്ങൾ. എല്ലാം പരിഗണിക്കുമ്പോൾ, നയൻ ഒരു നല്ല സ്ത്രീയാണ്. അതിനാൽ ഈ ബന്ധം വളരെ എളുപ്പത്തിൽ പോകുന്നു.” ഒരു അഭിമുഖത്തിനിടെ വിഘ്നേഷ് ശിവൻ പറഞ്ഞു. ഈ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്.

അതേസമയം, തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നയൻതാര. ഷാരൂഖ് ഖാൻ നായകനായ ജവാൻ സെപ്തംബർ 7ന് റിലീസിന് ഒരുങ്ങുകയാണ്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക.

English Summary: Vignesh Shivan talks about Nayanthara went viral