കെജിഎഫ് സ്റ്റൈലില്‍ ‘സലാര്‍’ ടീസര്‍ പുറത്ത്; മാസ് ആക്ഷനുമായി പ്രഭാസ്

prabhas film salaar teaser released

പ്രഭാസ് ചിത്രം സലാറിന്റെ ടീസർ പുറത്തിറങ്ങി. കെജിഎഫിന് ശേഷം ഹോംബാലെ ടീമിന്റെ മാസ് ആക്ഷൻ ചിത്രമാണ് സലാർ ഒന്നാം ഭാഗം സീഫയർ. പുലർച്ചെ 05.12ന് ഹോംബാലെ യൂട്യൂബ് ചാനലിലൂടെ ടീസർ പുറത്തിറങ്ങി. ഒരു മണിക്കൂറിനുള്ളിൽ മൂന്ന് ലക്ഷത്തിലധികം പേരാണ് ടീസർ കണ്ടത്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. കെജിഎഫ് 2വിന്റെ ക്ലൈമാക്‌സിൽ റോക്കിഭായ് സ്വർണവുമായി കടലിൽ മുങ്ങിയ സമയം 05.12 ആയിരുന്നു, ആ സമയമാണ് സലാറിന്റെ ടീസർ റിലീസിന് അണിയറപ്രവർത്തകർ തിരഞ്ഞെടുത്തതെന്നാണ് സൂചന.

പ്രഭാസിനെപ്പോലെ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. വരദരാജ മാന്നാർ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്റെ പേര്. ആദിപുരുഷിലൂടെ സംഭവിച്ച ക്ഷീണം പ്രഭാസ് സലാറിലൂടെ തരണം ചെയ്യുമെന്നാണ് സൂചന. ശ്രുതി ഹാസൻ, ജഗപട്ടി ബാബു, ശ്രിയ റെഡ്ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.