അനൂപ് മേനോന്റെ നായികയായി ദിൽഷ; ‘ഓ സിൻഡ്രല്ല’ ടീസർ എത്തി

anoop menon dilsha prasannan movie

അനൂപ് മേനോന്റെ പുതിയ ചിത്രമായ ഓ സിൻഡ്രെല്ലയുടെ ട്രെയിലർ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോയിലെ വിജയിയായ ദിൽഷ പ്രസന്നനാണ് നായിക. ദിൽഷയുടെ ആദ്യ ചിത്രം കൂടിയാണിത്. അജു വർഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകർ, ശ്രീകാന്ത് മുരളി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

റെയ്നോൾഡ് റഹ്മാൻ ആണ് സംവിധാനം. ഛായാഗ്രഹണം: മഹാദേവൻ തമ്പി. അനൂപ് മേനോൻ സ്റ്റോറീസ് എന്ന പേരിൽ അനൂപ് മേനോൻ ആണ് നിർമ്മാണം. പ്രൊജക്ട് മാനേജർ ബാദുഷ എൻ.എം.