വില്ലനായി വിജയ് സേതുപതി, മൊട്ടയടിച്ച് ഷാറുഖ്; ‘ജവാൻ’ ടീസർ കാണാം

jawan bollywood movie teaser released

സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ നായകനാകുന്ന ആറ്റ്‌ലിയുടെ ബോളിവുഡ് ചിത്രം “ജവാൻ” ടീസർ എത്തി. നയൻതാര നായികയായ  ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്നു. പ്രിയാമണി, സന്യ മൽഹോത്ര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. രണ്ട് ഇൻസെർട്ടുകളിലായാണ് ഷാരൂഖ് എത്തുന്നത്. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഷാരൂഖ് മിലിട്ടറി ഓഫീസറായി അഭിനയിക്കുന്നു.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന് കീഴിൽ ഗൗരി ഖാനാണ് നിർമ്മാണം. ചിത്രം സെപ്തംബർ 7ന് തിയേറ്ററുകളിലെത്തും.
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. പത്താന്റെ ബോക്‌സ് ഓഫീസ് വിജയം ആവർത്തിക്കാനും തിയേറ്ററുകളിലേക്ക് ഒഴുകാനുമുള്ള എല്ലാ ചേരുവകളും ജവാനിലും ഉണ്ടെന്ന് ആരാധകർ വിശ്വസിക്കുന്നു. ബോളിവുഡിലെയും ടോളിവുഡിലെയും മറ്റു സൂപ്പർ താരങ്ങളും ചിത്രത്തിൽ എത്തുമെന്ന സൂചനകൾ ഏറെയാണ്. അനിരുദ്ധയുടെ സംഗീതം. ജി കെ വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബൻ.