ലിയോ ഷൂട്ടിങ് തീര്‍ന്നു, റോളക്സ് ലുക്കിൽ വിജയ്; ചിത്രം പങ്കുവച്ച് ലോകേഷ്

Vijay wraps shooting for lokesh kanagaraj's Leo Movie

ലിയോ എന്ന ചിത്രത്തിലെ വിജയുടെ ഭാഗം അവസാനിച്ചു. സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഒരുമിച്ചുള്ള തങ്ങളുടെ രണ്ടാമത്തെ യാത്ര സവിശേഷമാക്കിയതിന് വിജയ്യോട് നന്ദിയുണ്ടെന്നും ലോകേഷ് പറഞ്ഞു.

വിജയ്‌ക്കൊപ്പമുള്ള ചിത്രവും ലോകേഷ് പങ്കുവെച്ചിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കിലാണ് വിജയ് എത്തുന്നത്. വിജയ്‌യുടെ വേഷം റോളക്‌സിന് സമാനമാണെന്നാണ് ആരാധകരുടെ അഭിപ്രായം.

അതേസമയം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ഘട്ടത്തിലാണ്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെയും ദി റൂട്ടിന്റെയും ബാനറിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമ്മിക്കുന്നത്.

സഞ്ജയ് ദത്ത്, തൃഷ, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

അനിരുദ്ധാണ് സംഗീതം ഒരുക്കുന്നത്. വാരിസ്, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമാണിത്. DOP: മനോജ് പരമഹംസ, ആക്ഷൻ: അൻപരിവ്, എഡിറ്റിംഗ്: ഫിലോമിൻ രാജ്. ഒക്ടോബർ 19 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ലിയോ എത്തും. പിആർഒ: പ്രതീഷ് ശേഖർ.

English Summary: Vijay wraps shooting for lokesh kanagaraj’s Leo Movie